Headlines

അനധികൃത സ്പ‌ീഡ് ബ്രേക്കറുകൾ നീക്കണം

പുല്പള്ളി : റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പ്രൈവറ്റ് ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

പയ്യമ്പള്ളി- കാപ്പിസെറ്റ്, പെരിക്കല്ലൂർ-പുല്പള്ളി, കബനിഗിരി-പുല്പള്ളി, നടവയൽ-പുല്പള്ളി എന്നീ റോഡുകളിലെല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ റോഡിൻ്റെ ഇരുവശങ്ങളിലും മധ്യ ഭാഗത്തായി പരസ്യ ബോർ ഡുകൾ സ്ഥാപിച്ചുകൊണ്ട്* വാഹനങ്ങളുടെ സുഗമമായ യാത്ര നിഷേധിക്കുകയാണ്.

കുത്തനെയുള്ള കയറ്റങ്ങ ളിലും വളവുകളിലും ഈ രീതിയിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുകയാ ണ്. ഇതുമൂലം ബസുകൾ പോലെയുള്ള വലിയ വാഹ നങ്ങൾക്ക് വളരെയധികം, ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. ഇത്തരം പരസ്യ ബോർ ഡുകളെ മറികടക്കാൻ ശ്രമി ക്കുമ്പോൾ പലപ്പോഴും അപ കടങ്ങളുണ്ടാകുന്ന സ്ഥിയാ 5 ണുള്ളത്. ഈ പരസ്യ ബോർ ഡുകൾ നീക്കം ചെയ്യുന്ന തിനുള്ള നടപടി സ്വീകരിച്ചി ല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും. എം.എസ്. സുരേഷ് ബാബു, എം.ജെ. സജി, സന്തോഷ് കുമാർ, പി.ആർ. മഹേഷ്, മണി പാമ്പനാൽ, കെ.എ. തോമസ്, എസ്.കെ. സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *