മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി

മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി. skssf വിഖായയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഇഫ്താർ ടെന്റ്മാനന്തവാടിയിലും ആരംഭിച്ചു.

എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന ചെയർമാൻ മുഹ്‌യിദ്ദീൻ കുട്ടി യമാനി ടെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നൗഫൽ മാനന്തവാടി,ഉനൈസ് ഗസ്സാലി,ഇബ്രാഹിം തരുവണ ,മുജീബ് അഞ്ചുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ചാണ്

യാത്രക്കാർക്ക് നോമ്പുതുറക്കാനായി

ഇഫ്താർ ടെന്റുകൾ സംഘടന സംവിധാനിക്കുന്നത്.

കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക്

ഇഫ്താർ ടെന്റിലൂടെ നോമ്പ് തുറക്കാനുള്ള സംവിധാനം സൗജന്യമായി സംഘടന ഒരുക്കിയിരുന്നു.

ഉദാരമതികളുടെ സഹായ സഹകരണങ്ങളോടെയാണ് ഇഫ്താർ ടെന്റുകൾ പ്രവർത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *