മാനന്തവാടി: സിപിഎം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും,. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും, യോഗവും നടത്തി. പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു.മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിൽസൺ തൂപ്പുംങ്കര, അഡ്വ.എൻ.കെ.വർഗ്ഗീസ്, ഡി.സി.സി. ഭാരവാഹികളായ എം.ജി.ബിജു,എച്ച്.ബി.പ്രദീപ് മാസ്റ്റർ, പി.വി. ജോർജ്ജ്, മണ്ഡലം പ്രസിഡണ്ടുമാരായ എ.സുനിൽ കുമാർ, ഷിബു.കെ.ജോർജ്, സതീശൻ പുളിമൂട്, ഉഷാ വിജയൻ, വിനോദ് തോട്ടത്തിൽ, കെ.വി.ജോൺസൺ, പി.ജെ.അലക്സ് എന്നിവർ സംസാരിച്ചു.
ജേക്കബ് സെബാസ്റ്റ്യൻ, വിപിനചന്ദ്രൻ മാസ്റ്റർ, സി.കെ.രത്നവല്ലി, ഗിരിജ മോഹൻ ദാസ്, പി.എം.ബെന്നി, എം.പി.ശശികുമാർ, സി.എച്ച്.സുഹൈർ, മീനാക്ഷി രാമാൻ, ഗ്ലാഡീസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് റോഡ് ഉപരോധിച്ചു.
