മാനന്തവാടി : എച്ച് എസ് ടി സോഷ്യൽ സയൻസ് പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഷ്കർ അലി, പതിനൊന്നാം റാങ്ക് നേടിയ നീതു വിൻസെന്റ് എന്നിവരെ പഴശ്ശി ഗ്രന്ഥാലയം അനുമോദിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പഴശ്ശിയുടെ പ്രവർത്തകനും അധ്യാപകനുമായ എ അജയകുമാർ ഇരുവർക്കുമുള്ള മൊമെന്റോ നൽകി. ഗ്രന്ഥാലയം പ്രസിഡണ്ട് എസ് ജെ വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രവർത്തകൻ പ്രസാദ്, വി കെ ആമുഖം പറഞ്ഞ ചടങ്ങിൽ കെ ഷബിത, എ അയൂബ് ഹുസൈൻ പി വി , ടി കെ ഹാരീസ് ,ഷാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഷ്കർ അലിയും, നീതുവിൻ സെൻറും സംസാരിച്ചു.
പി എസ് സി റാങ്ക് ജേതാക്കളെ അനുമോദിച്ചു.
