ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടകയിൽ സമ്മർദം ചെലുത്തും’ കർണാടകയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ഗാന്ധി

പുൽപള്ളി: കേരള- കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമാണത്തിന്റെ തടസ്സങ്ങൾ നീക്കാൻ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വനത്തിലൂടെ അപ്രോച്ച് റോഡ് നിർമിക്കണമെന്ന കാരണത്താലാണ് പാലത്തിന് ഇതുവരെ അനുമതി നൽകാത്തതെന്നു മനസ്സിലാക്കുന്നു.

വനമേഖല ഒഴിവാക്കി പാലം നിർമിക്കാനുള്ള സാഹചര്യമുണ്ടെന്ന പുതിയ നിർദേശം വന്നതിനാൽ കർണാടകയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

 

ബൈരക്കുപ്പ പാലത്തിനു തറക്കല്ലിട്ട സ്ഥലം സന്ദർശിച്ച എംപി ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കേന്ദ്ര റോഡ് വികസന ഫണ്ട്

പദ്ധതിയിൽ പെടുത്താനുള്ള ശ്രമം നടത്തുമെന്നും അവർ പറഞ്ഞു.

സാധ്യമായ എല്ലാകാര്യങ്ങളും ഇക്കാര്യത്തിൽ നടത്തുമെന്നും ഉറപ്പുനൽകി.

കർണാടക സർക്കാരുമായി ഉടൻ ചർച്ച നടത്തും.

പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളി ഫാ. ജോർജ് കപ്പുകാലായിൽ വയനാട്ടിൽ എവിടെ പരിപാടിക്ക് എത്തിയാലും അച്ഛൻ ബൈരൻകുപ്പ പാലത്തിൻ്റെ നിവേദനവുമായി എത്തുമായിരുന്നു എന്നും എടുത്തു പറഞ്ഞു. അച്ഛനെ പ്രത്യേകം പൊതു പ്രവർത്തനത്തിന് അഭിനന്ദിക്കുകയും ചെയ്തു.

എംഎൽഎ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ.പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു എന്നിവരും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *