ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു.

യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ കൂട്ടിക്കെട്ടാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇന്ത്യൻ ജനതരംഗത്ത് വരണമെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിൽ തേടി ഗൾഫ് മേഖലയിലെത്തിയ പ്രവാസികളും അവരുടെ പ്രിയപ്പെട്ടവരും അകപ്പെട്ട ആശങ്കയകറ്റാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, സെക്രട്ടറിമാരായ സൽമ അഷ്‌റഫ്‌, എസ് മുനീർ,ജില്ലാ കമ്മിറ്റിയംഗം ഇ ഉസ്മാൻ,

മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ,വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, കമ്മിറ്റിയംഗങ്ങളായ ആലി പി, കുഞ്ഞബ്ദുല്ല എം ടി, ഖദീജ ടി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *