ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

    വെങ്ങപ്പള്ളി: ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. ഗുണഭോക്താക്കളുമായി പഞ്ചായത്ത് എഗ്രിമെന്റ് വച്ചു. ഒരാളുടെ എഗ്രിമെന്റ് പേപ്പര്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹസീന മുജീബ്, മിഥില, അംഗങ്ങളായ സലിം, ശ്രീജിത്ത്, രമേശ്ബാബു, വസന്ത, ഷമീറ മുത്തലിബ്, നിജി കുമാരി, വിഇഒമാരായ സുഭാഷ്, ജസ്മല്‍ എന്നിവര്‍ പങ്കെടുത്തു. 10 വര്‍ഷമായി വെങ്ങപ്പള്ളിയില്‍ ലൈഫ് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല.

    Leave a Reply

    Your email address will not be published. Required fields are marked *