നവ കേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ചു

കൽപ്പറ്റ : വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടവ് മുടങ്ങി കുടിശികയായവർക്ക് വായ്പ കണക്കുകൾ തീർപ്പാക്കാൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന OTS പദ്ധതി ദീർഘിപ്പിച്ചു. 2026 മാർച്ച്‌ 31 നു മുമ്പായി കുടിശിക അടച്ചു തീർക്കുന്നവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2025 ഡിസംബർ 31 വരെ കുടിശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാലിനായി പരിഗണിക്കും. കാലാവധി കഴിഞ്ഞതും, എക്സിക്യൂഷൻ നടപടികൾക്കു വിധേയമായിട്ടുള്ളതുമായ വായ്പകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മരണപ്പെട്ടതും, മാരക രോഗം ബാധിച്ചതുമായ വയ്പ്പക്കാർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും.വിശദ വിവരങ്ങൾ കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഓഫീസുകളിൽ ലഭ്യമാണ്.

ഇടപാടുകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *