വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.03.2026 തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, സുൽത്താൻബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ, വയനാട് ജില്ലാ കളക്ടർ ശ്രീമതി ഡി ആർ മേഖശ്രീ ഐഎഎസ്, കോഴിക്കോട് വിജിലൻസ് എസ്പി ശ്രീ പി എം പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും. 1982 ൽ പ്രവർത്തനമാരംഭിച്ച വയനാട് വിജിലൻസ് യൂണിറ്റ് ഇതുവരെയായി മീനങ്ങാടിയിൽ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *