എച്ച്.പി.വി വാക്സിനേഷൻ സ്ഥാപനതല ഉദ്ഘാടനം നിർവഹിച്ചു

പുൽപള്ളി: സി.എച്ച്.സി യിൽ വച്ചു ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ ശ്രീമതി. ഷൈജയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോഷി നരിവേലിൽ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അതുൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ കലാരാജു, ഗ്രാമപഞ്ചായത്ത് വാർഡ്‌ മെമ്പർമാരായ സെലിൻ, പ്രേംജി എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യപ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.കെ. മനോജ്‌ സ്വാഗതവും പി.എച്ച്.എൻ വിജയകുമാരി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *