മാനന്തവാടി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ യുദ്ധവിരുദ്ധറാലിനടത്തി.

മാനന്തവാടി. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വഴി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽസമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു റാലി. ഗാന്ധി പാർക്കിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം ഷിനോജ് ചൊല്ലിക്കൊടുത്തു.

നഗരസഭ ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റിൻ ‘വൈസ് ചെയർപേഴ്സൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ, ഷീജ, ഫ്രാൻസീസ്, വ്യാപാരി വ്യവസായിയുണിറ്റ് പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടറി പി വി .മഹേഷ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എ എം നിഷാന്ത്, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അസിസ് വാളാട് , അഡ്വ. റഷീദ് പടയൻ,പ്രസ് ക്ലബ്ബ് ഭാരവാഹികളായ അരുൺ വിൻസെൻ്റ്. ജസ്റ്റിൻ ചെഞ്ചട്ടയിൽ, അബ്ദുൾ ലത്തിഫ്പടയൻ, കെ. സജീവൻ,അബ്ദുള്ള പള്ളിയാൽ , ഷമിർ എ, വി ഒ വിജയകുമാർ, കെ എസ് സജയൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *