കേരള കർഷക തൊഴിലാളി ക്ഷേമാനിധി പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് ബോർഡ് നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ അവാർഡും പ്രശംസ പത്രവും വിതരണത്തിന്റെ വയനാട് ജില്ലാ തല ഉൽഘാടനം കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രൻ നിർവഹിച്ചു. ജില്ലാ ഓഫീസിൽ വെച്ചു നടത്തിയ ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് ജില്ലാ ഓഫീസർ ശ്രീമതി ചന്ദ്രജ അധ്യക്ഷം വഹിച്ചു. ശ്രീ വി ബാവ, സുന്ദർ രാജ് ഇടപ്പെട്ടി,അബു ഗുഡാലായി, ടി ജെ ചാക്കോച്ചൻ, പി എസ് ശശിധരൻ, കെ കെ വർഗീസ്, കെ മുഹമ്മദ്, അഷ്‌റഫ് പൂലാടൻ, ശ്രീമതി ചിത്ര, ശ്രീമതി രഞ്ജിനി പി എസ് എന്നിവർ സംസാരിച്ചു. ഡിഗ്രി, പിജി, എം ബി ബി എസ് ഉൾപ്പെടെ ഉള്ള പ്രൊഫഷണൽ ഡിഗ്രി മുതലായ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ ആണ് ആനുകൂല്യം നൽകി വരുന്നത്.
കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.
