മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2026 – 27 ബജറ്റ് പ്രസിഡന്റ് റംല ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോൺ മാത അവതരിപ്പിച്ചു. ആകെ 54.12 കോടി രൂപ വരവും 52.49 കോടി രൂപ ചെലവും, 1.63 കോടി രൂപ നീക്കി ബാക്കിയുമുള്ള ബജറ്റിൽ ഭവന നിർമ്മാണം , ഭാരിദ്ര ലഘൂകരണം , ഉൽപാദന മേഖല എന്നിവക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് തൊഴിലിടം പദ്ധതിയും , ദാരിദ്ര്യ ലഘുകരണത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , നിർവഹണ ഉദ്യോഗസ്ഥർ, സെക്രട്ടറി എം ഷാജു തുടങ്ങിയവർ സംസാരിച്ചു.
മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു
