കൽപ്പറ്റ :ജോബ് വിസക്കായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ തൊഴിലുടമയുടെയും ഏജന്റിന്റെയും വിശ്വാസ്യത നേരിട്ടോ ഓൺലൈൻ റിവ്യു വഴിയോ ഗവ. ഏജൻസികൾ വഴിയോ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. ഒട്ടനവധി തട്ടിപ്പുകാർ പ്രമുഖസ്ഥാപനങ്ങളുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വ്യാജ സ്ഥപനങ്ങൾക്ക് എതിരെ പോലീസ് ഓൺലൈൻ സ്പെഷ്യൽ ഡ്രൈവുകളും നടത്തി വരുന്നുണ്ട്. വിസക്കായി നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുക. ഇടപാട് നടത്തുന്നതിന് മുമ്പ് ഈ അക്കൗണ്ടുകളുടെ വിശ്വാസ്യത ബാങ്കുകളുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതുമാണ്. തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ അല്ലങ്കിൽ ജില്ലാ സൈബർ പോലീസിലോ പരാതിപ്പെടേണ്ടതാണ്.
