വയനാടിൻ്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമാണത്തിലെ ഏറ്റവും പ്രധാന ഘട്ടമായ പാറ തുരക്കൽ നടപടിയിലേക്ക് കടന്ന സംസ്ഥാന സർക്കാരിനെ സിപിഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. ആദ്യ ബ്ലാസ്റ്റിങ് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി നിർവഹിച്ചതോടെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഫലമാണ് തുരങ്കപാത. നിരവധി പ്രതിസന്ധികളെ മറികടന്നാണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയുമായി സർക്കാർ മുന്നേറുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 2134 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന തുരങ്ക പാത നാലുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പാത യാഥാർത്ഥ്യമാകുന്നതോടെ വയനാടിൻ്റെ സമഗ്രവികസനം സാധ്യമാകും. ചുരം യാത്രാദുരിതം അകറ്റുന്നതിനൊപ്പം കാർഷിക, ടൂറിസം, വ്യാപാര മേഖലകളിലും കത്തിച്ചുച്ചാട്ടത്തിന് പാതവഴിതെളിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
