തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തരിയോട് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വിപുലീകരിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ

നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സമഗ്ര വളർച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി-കില പ്രൊജക്‌ടിൽ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ. ഹയർ സെക്കൻഡറി സെക്കൻഡറി പുതിയ സ്കൂൾ കെട്ടിടം പൂർത്തിയാക്കിയത്. 4970 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലായി നാല് ക്ലാസ് മുറികൾ, ഗ്രീൻ റൂം, എന്നിവ ഉൾപ്പടെ ഭിന്നശേഷി സൗഹൃദപരമായാണ് കെട്ടിടം നിർമ്മിച്ചത്.

 

 

തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സൂസി ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി, സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേർസൺമാരായ ഷാജി വട്ടത്തറ, ആമിന റുക്‌സാന, ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ്, സ്കൂൾ പ്രിൻസിപ്പൽ എം. രാധിക എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *