കൽപ്പറ്റ : വനിതാ. ദിനത്തോട് അനുബന്ധിച്ച്കൈനാട്ടി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിലെ അടിസ്ഥാന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുന്നതിന് വിമൺ ഇന്ത്യ മൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.
നിലവിൽ ആശുപത്രിയിൽ പുരുഷൻമാരുടെ വാർഡിലൂടെയാണ് സ്ത്രീകളുടെ ബാത്ത്റൂമിലേക്ക് സ്ത്രീകൾ പോയിക്കൊണ്ടിരിക്കുന്നത് ഇതിന് പരിഹാരം കാണുക.
രോഗികൾ കിടക്കുന്ന വാർഡുകളിലേക്ക് എച്ച് ഐ വി പോസിറ്റീവ്മുതലായ പകർച്ചവ്യാധികൾ ഉള്ള രോഗികളുടെ പ്രവേശനം തടയുക.
അനാഥരായ രോഗികളുടെ പരിചരണത്തിന് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.
മണ്ഡലം പ്രസി ഡൻ്റ് സാഹിറ ഉസാമ സെക്രട്ടറി ഹഫ്സത്ത് ഉമൈബമുട്ടിൽ മൈമൂന കൽപ്പറ്റ എന്നിവർ സംബന്ധിച്ചു.
