കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 202 ആം റാങ്ക് നേടി വയനാടിന്റെ അഭിമാനമായ ഹൃദ്യ എസ് ബിജുവിന് മുസ്ലിം യൂത്ത് ലീഗിന്റെ ആദരം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് മൊമന്റോ കൈമാറി. നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പല്‍ സെക്രട്ടറി ഷമീര്‍ ഒടുവില്‍, ഭാരവാഹികളായ മന്‍സൂര്‍ ജഹാന്, റഹീസ് മുണ്ടേരി, സലാം മുണ്ടേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
