കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയം മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് 3.92 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. എം പ്രമോദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രീത രാമൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്ള കേളോത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹ്സിൻ, ബിന്ദു ജെയിംസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. എ ശശീന്ദ്രവ്യാസ്, മാനന്തവാടി ബി.പി. സി ഇൻ ചാർജ് എ. ഇ സതീഷ് ബാബു, പി. ടി. എ പ്രസിഡന്റ്‌ എം. ആർ ഷാജുമോൻ, വികസന സമിതി ചെയർമാൻ എം. മുസ്തഫ, എം. പി. ടി. എ പ്രസിഡന്റ്‌ പി. ആത്തിക്ക, പി. ടി. എ വൈസ് പ്രസിഡന്റ്‌ ടി. കെ ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *