പരിശോധന കര്‍ശനമാണ് ആഘോഷത്തില്‍ ‘ലഹരി’ കലര്‍ന്നാല്‍ പിടിവീഴും വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

തിരുനെല്ലി/മേപ്പാടി/പുല്‍പ്പള്ളി: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കഞ്ചാവ് ബീഡികളും പിടികൂടി. തിരുനെല്ലി, മേപ്പാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുനെല്ലി പോലീസ് 26.12.2023 തീയതി വൈകിട്ട് ബാവലി പോലീസ് ചെക്ക് പോസ്്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ .23 മില്ലി ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം, അരിമ്പ്ര, തോടയങ്ങല്‍ വീട്ടില്‍ ഫാസില്‍(27), മേപ്പാടി പോലീസ് 27.12.2023 തീയതി രാവിലെ മൂപ്പൈനാട് കല്ലികെണി വെച്ച് നടത്തിയ പരിശോധനയില്‍ 105 ഗ്രാം കഞ്ചാവുമായി മൂപ്പൈനാട്, അന്തിക്കാട്ടില്‍ വീട്ടില്‍, അഖില്‍(25), പുല്‍പ്പള്ളി പോലീസ് പെരിക്കല്ലൂര്‍കടവിന് സമീപം 27.12.2023ന് രാത്രി നടത്തിയ പരിശോധനയില്‍ 44 ഗ്രാം കഞ്ചാവുമായി പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍ കൊല്ലിയില്‍ വീട്ടില്‍ ഗോകുല്‍ കൃഷ്ണ(20), കഞ്ചാവ് നിറച്ച ബീഡിയുമായി പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍ കുളപ്പാറക്കുന്ന്് വീട്ടില്‍ ആദര്‍ശ് വിജയന്‍(19), കല്‍പ്പറ്റ പോലീസ് 26.12.2023 തീയതി വൈകിട്ട് മണിയന്‍കോട് നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, എമിലി, കല്ലുപറമ്പില്‍ വീട്ടില്‍ കെ.ആര്‍. ജിതിന്‍(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ശന പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *