ഫുട്ബാൾ കിരീടം ചൂടി ജിഎൽപിഎസ് ഉദയഗിരി

ഉദയഗിരി: ഗവൺമെൻറ് എൽപിഎസ് ഉദയഗിരിയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള എൽപി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജി എൽ പി എസ് ഉദയഗിരി സ്കൂളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജി എൽ പി എസ് കരിമ്പിൽ രണ്ടും സെൻറ് തോമസ് യുപിഎസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എക്സൈസ് ഓഫീസർ മൻസൂർ അലി കെ, ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബാബുസാർ മുഖ്യ സന്ദേശം നൽകി.

 

ഹെഡ്മാസ്റ്റർ ഷിജു. എൻ.വി ആശംസയും, എബിൻ പി ഏലിയാസ് വിശദീകരണവും നൽകി. സമ്മാനദാനം നിർവഹിച്ചത് ഉപജില്ല നൂൺമീൽ ഓഫീസർ സന്തോഷ് സാർ ആയിരുന്നു. മികച്ച ഗോൾകീപ്പറായി ഡേവിഡ് ജോർജും, മികച്ച കളിക്കാരനായി അഭയ് ദേവ് KS ഉം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരും ജി എൽപിഎസ് ഉദയഗിരിയിലെ വിദ്യാർത്ഥികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *