മാനന്തവാടി : യാക്കോബായ സു റിയാനി സഭ മലബാർ ഭദ്രാസ നത്തിന്റെ കൂട് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേഖലയിലെ വിവിധ ദേ വാലയങ്ങളിലെ ഇടവകാംഗ ങ്ങൾക്ക് തെങ്ങിൻതൈകൾ വിതരണംചെയ്തു.
മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന തെങ്ങിൻതൈ വിതരണം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്നേഫാനോസ് മെത്രാപ്പോലീത്ത തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഫാ. വർഗീസ് താഴത്തെ കുടി, ഫാ. ഷാൻ ഐക്കരക്കുടി, ഫാ.ഷിജിൻ കടമ്പക്കാട്, ഫാ. ജോർജ് നെടുംതള്ളിയിൽ, ഫാ. എൽദോ കൂരൻ താഴത്ത് പറമ്പിൽ, ഫാ.എൽദോ മനയത്ത്, ഫാ. ലിജോ ആനീക്കാട്ട് , ഫാ.ബൈജു മനയത്ത്, ഫാ. അനൂപ് ചാത്തനാട്ടുകുടി , ഫാ. ബേസിൽ കൊളവിക്കുടി ഫാ. എൽദോ പനച്ചിയിൽ
ട്രസ്റ്റി വിനു. വാണാക്കുടി
സെക്രട്ടറി. റിജോയി നടു തോട്ടത്തിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.
