എസ്.പി.സി സഹവാസ ക്യാമ്പ് ‘റിഥം-2023’ തുടങ്ങി

കല്‍പ്പറ്റ: സ്റ്റുഡന്റ്സ് പോലീസ്ക ഡറ്റുകളുടെ(എസ്.പി.സി) ജില്ലാതല സഹവാസ ക്യാമ്പ് ‘റിഥം – 2023’ ന് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ തുടക്കമായി. വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ അഡിഷണല്‍ എസ്.പി. വിനോദ്പിള്ളയുടെ(എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍) ഏകോപനത്തില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു.

 

ഡിസംബര്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ വിവിധ സംവാദങ്ങള്‍, ക്ലാസ്സുകള്‍ എന്നിവക്ക് ജില്ലാ കലളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ്, ഉത്തരമേഖലാ അഡീ : നോഡല്‍ ഓഫീസര്‍ പി. വാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഡിസംബര്‍ 30 ന് രാവിലെ 08.30 മണിക്ക് 500 കേഡറ്റുകള്‍ പങ്കെടുക്കുന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു സല്യൂട്ട് സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *