കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് യാത്രതിരിക്കും

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിനുപോകു അവരുടെ ഈവർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് കൊ ച്ചി യിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു.

 

ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 2.10-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30-ന് ജിദ്ദയിലെത്തും. ഒരുപ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവീസാണ് കൊച്ചി യിൽനിന്ന് ഷെഡ്യൂൾചെയ്തിട്ടുള്ളത്.

 

17 സർവീസുകൾ നോർമൽ ഹജ്ജും, മൂന്ന് സർവീസ് ഷോർട്ട് ഹജ്ജിനായുമായാണ് ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തീയതി കളിലായാണ് ഷോർട്ട് ഹജ്ജ് സർവീസ്. കൊച്ചി എംബാർക്കേഷൻ പോയിന്റുവഴി കേരളത്തിൽനിന്നുള്ള 7960 പേരും, ലക്ഷദ്വീപുൾപ്പെടെ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്.

 

കേരളത്തിൽനിന്നുള്ള മറ്റ് എംബാർ ക്കേഷൻ പോയിന്ററായ കോഴിക്കോടുനിന്ന് മേയ് 15 മുതൽ 18 വരെ ആകാശ എയർ ഏഴ് സർവീസ് നടത്തുമെന്ന് ഹജ്ജ് കമ്മിറ്റി അറിയി ച്ചു. ഹജ്ജ് യാത്രാ ഒരുക്കങ്ങളുടെ ചർച്ചകൾക്കായി ഫ്ലൈനാസ് എയർ ലൈൻസ് അധികൃതർ കരിപ്പൂരിലെ കേരള ഹജ്ജ് കമ്മിറ്റി മുഖ്യ ഓഫീ സിലെത്തി ചർച്ചകൾ നടത്തി.ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ. അസ്സയിൻ, ഫ്ലൈനാസ് കൺട്രി മാനേജർ മുഹമ്മദ് സലീം അബ്ദുൾ ഖാദർ, ഫൈനാസ് കോഴിക്കോട് എയർപോർട്ട് മാനേജർ കെ.പി. ഹാനി, ജുനൈദ് ഫാസിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *