കൽപ്പറ്റ മണ്ഡലത്തിൽ ആവേശമായി എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ. രാവിലെ മേപ്പാടി നെല്ലിമുണ്ട മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ആശംസകൾ അർപ്പിച്ചു കൊണ്ടായിരുന്നു അനിൽകുമാറിന്റെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. കൽപ്പറ്റ നഗരത്തിലെ വനിതാ മെസ്സിലെ ജീവനക്കാരോടും മറ്റുള്ളവരോടും വോട്ട് അഭ്യർത്ഥിച്ചു. കൽപ്പറ്റ ഡി പോൾ സെന്റ് വിൻസെന്റ് ഫെറോനാ പള്ളിയിൽ എത്തിയ സ്ഥാനാർത്ഥി വിശ്വാസികളെ കണ്ട് വോട്ട് തേടി. ഓശാന തിരുനാളിന്റെ ദിവസങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സ്ഥാനാർത്ഥി ആശംസകൾ അറിയിച്ചു. കല്പറ്റ കച്ചേരികുന്ന് തിരുഹൃദയ ദേവാലയത്തിലും പി കെ അനിൽകുമാർ സന്ദർശനം നടത്തി. നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികൾ സ്ഥാനാർത്ഥിയെ വരവേറ്റത്. വയനാട് മിൽമയുടെ ഡയറിയിൽ എത്തിയ സ്ഥാനാർത്ഥിയെ ജീവനക്കാർ സന്തോഷത്തോടെ സ്വീകരിച്ചു. ഡയറിയിലെ ഓരോ ഡിപ്പാർട്ട്മെന്‍റിലും എത്തി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ചോലവയൽ കോളനിയിലും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ച് എത്തി. ചോല വയലിലെ പൗരപ്രമുഖൻ നാരായണൻ അധികാരിയുടെ വീട്ടിൽ എത്തിയ സ്ഥാനാർഥി അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും വോട്ട് അഭ്യർത്ഥിച്ചു. തരിയോട് ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിലും, കാവുമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലും സ്ഥാനാർഥിയെത്തി വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരം കൽപ്പറ്റ നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളിലും സ്ഥാനാർഥി പ്രചരണം നടത്തി. വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള കുരിശിന്റെ വഴി നടത്തിയ ചുണ്ടേൽ പള്ളിയിലും സ്ഥാനാർഥി പി കെ അനിൽകുമാർ എത്തി.
അദ്ദേഹത്തിൻറെയും ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് ആശ്ലേഷിച്ച കോഴിക്കോട് രൂപതാ ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കൽ സ്ഥാനാർത്ഥിക്ക് വിജയാശംസകളും നേർന്നു. ഇന്ന് ( തിങ്കളാഴ്ച) രാവിലെ 7 മണി മുതൽ 10 മണി വരെ വെങ്ങപ്പള്ളി പഞ്ചായത്തിലും, 11 മുതൽ ഒരു മണി വരെ കോട്ടത്തറ പഞ്ചായത്തിലും മൂന്നുമണി മുതൽ 9 മണി വരെ കണിയാമ്പറ്റ പഞ്ചായത്തിലും സ്ഥാനാർത്ഥി പര്യടനം നടത്തും.
