കല്‍പ്പറ്റ: യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ധിഖിനെ അനുഗ്രഹിച്ച് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ്. അഭിവന്ദ്യ പിതാവ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് അതിരൂപത വൈത്തിരി മുതല്‍ ചുണ്ടേല്‍ വരെ നടത്തിയ കുരിശിന്റെ വഴി പള്ളിയിലെത്തിയ വേളയിലായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി പിതാവിനെ കാണാനായി എത്തിയത്. ഈ സമയത്തായിരുന്നു സിദ്ദിഖിനെ അനുഗ്രഹിച്ച് ആശിര്‍വദിച്ചത്.
