‘ശുഭയാത്ര സുരക്ഷിതയാത്ര’ ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി

ബത്തേരി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ഡ്രൈവർമാർക്കായി

‘ശുഭയാത്ര സുരക്ഷിതയാത്ര’ എന്ന ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ. സന്തോഷ് വിഷയാവതരണം നടത്തി സംസാരിക്കുകയും ഡ്രൈവർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബത്തേരി ട്രാഫിക് യൂണിറ്റ് എ.എസ്‌.ഐ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനമൈത്രി ജില്ലാ അസിസ്റ്റന്റ് മോഡൽ ഓഫീസർ കെ.എം. ശശിധരൻ സ്വാഗതവും ജനമൈത്രി സമിതി അംഗം ആൻറപ്പൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുത്ത 20 മുതിർന്ന ഡ്രൈവർമാരെ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ ആദരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *