തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതില്‍ ജില്ലയില്‍ നടപടി ശക്തം. വിവിധ ഭാഗങ്ങളിലായി ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 134 സാമഗ്രികള്‍ തിങ്കളാഴ്ച നീക്കം ചെയ്തു. പൊതു ഇടങ്ങളില്‍ സ്ഥാപിച്ച 98 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, അഞ്ച് മറ്റ് പ്രചാരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളിലായി സ്ഥാപിച്ച 21 പോസ്റ്ററുകള്‍ ഒരു ബാനര്‍ ഉള്‍പ്പടെയാണിത്. ജില്ലയില്‍ ഇതുവരെ 10,126 പ്രചരണ സാമഗ്രികളാണ് നീക്കം ചെയ്തത്.
