വികസനം ചർച്ച ചെയ്ത അശ്വമേധം ശ്രദ്ധേയമായി

മാനന്തവാടി: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ നേതൃത്വത്തിൽ ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി. ചോദ്യോത്തര രൂപത്തിൽ ആരംഭിച്ച പരിപാടി സംസ്ഥാന വികസനവും മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവും ചോദ്യരൂപത്തിൽ അവതരിപ്പിച്ചാണ് പരിപാടി. ആർദ്രം മിഷനും, ക്ഷേമപെൻഷനും, നെട്ടറ- വള്ളിയൂർക്കാവ് പാലവുംമെല്ലാം ചോദ്യോത്തരങ്ങളായി. ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങളുമൊരുക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *