ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും

സുല്‍ത്താന്‍ബത്തേരി: ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥി പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. രാവിലെ എട്ടിന് പെരിക്കല്ലൂരില്‍ നിന്നും ആരംഭിച്ച് പാതിരി, പട്ടാണിക്കൂപ്പ്, മരക്കടവ്, കബനിഗിരി കൊളവള്ളി, സീതാമൗണ്ട്, പാടിച്ചിറ, വാടാനക്കവല, ചേകാടി, പാക്കം, ആലൂര്‍കുന്ന്, വീട്ടിമൂല, ഭൂദാനം, മാരപ്പന്‍മൂല, കോളറാട്ടുകുന്ന്,താഴെഅങ്ങാടി, ചീയമ്പം, ഇരുളം, മണല്‍വയല്‍, അതിരാറ്റുകുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് ആറു മണിക്ക് കേണിച്ചിറയില്‍ സമാപിക്കും. 28ന് ശനിയാഴ്ച രാവിലെ എട്ടരക്ക് മാടക്കരയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം തവനി, കോളിയാടി, മാക്കുറ്റി, അമ്മായിപ്പാലം, മലവയല്‍, അമ്പുകുത്തി, എടയ്ക്കല്‍, കുപ്പക്കൊല്ലി, കുപ്പമുടി, ആയിരംകൊല്ലി, ആനപ്പാറ, മാളിക, മഞ്ഞപ്പാറ, കുറ്റിക്കൈത, അടിവാരം, പോത്തുകെട്ടി, കാരച്ചാല്‍, കുമ്പളേരി, ചീരാംകുന്ന്, പുഴംകുനി, കാക്കവയല്‍, കോലമ്പറ്റ, ചെണ്ടക്കുനി, മണിവയല്‍, ചൂതുപാറ, പള്ളിക്കമൂല, അപ്പാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് ആറരക്ക് കൃഷ്ണഗിരിയില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *