കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടും കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ നാലോളം വധശ്രമക്കേസുകൾ, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട്, ഐ.ടി ആക്ട്, എന്നിങ്ങനെ ബത്തേരി, അമ്പലവയല്‍ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും കുപ്പാടി, തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി 14 ഓളം കേസുകളുമുണ്ട്. ബത്തേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ഒരു വർഷത്തെ കരുതൽ തടവിനാണ് ഉത്തരവ്. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *