കൽപറ്റ: വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ 2024 വർഷത്തെ ഡയറി ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ. പി. എസ് അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. വിനോദ് പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് സണ്ണി ജോസഫ്, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ. എം ശശിധരൻ, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി, പോലീസ് സഹകരണ സംഘം ഡയറക്ടർ സി.എസ്. ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
