ജന സംവാദ സദസ്സ് സംഘടിപ്പിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രുതി ഗ്രന്ഥശാലയുമായി സഹകരിച്ചു ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് ജന സംവാദ സദസ്സ് നടന്നു. പി സി. മാത്യു മാസ്റ്റർ പശ്ചിമേഷ്യൻ യുദ്ധം ശാസ്ത്രവും അർത്ഥ ശാസ്ത്രവും , കേരളം: സഹജീവനത്തിന്റെ രാഷ്ട്രീയം എന്നീ സംവാദ വിഷയങ്ങൾ അവതരിപ്പിച്ചു എം.എം. ടോമി, എ.സി. ഉണ്ണികൃഷ്ണൻ , കെ.എം. റെജി, പി.യു. മർക്കോസ്, ജമുന മാർക്കോസ്, ചാക്കോ മാമ്പിളി, സുഗതൻ കെസി, അക്ഷയ് ദാസൻ, അഭിജിത്ത് കെ എസ്, എൻ എം ബേബി, ഷൈജു പി എം, ഗൗരി സന്തോഷ്, ഗൗതം സന്തോഷ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് സന്തോഷ്കുമാർ കെ റ്റി അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് ചിറമൂല സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അനന്തു ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *