കല്പറ്റ : എന്‍എസ്എസ് വോളന്റിയർമാര്‍ക്ക്ഇഎല്‍എസ് പരിശീലനം നല്‍കി. സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര കാര്യ നിർവഹണ പരിശീലനം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ഐ.എം.എ കൽപ്പറ്റ ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘ഒപ്പം’ എന്ന പേരില്‍ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂളില്‍ ഡിസംബര്‍ 26 മുതല്‍ 2024 ജനുവരി ഒന്നുവരെയാണ് ക്യാമ്പ്. കല്‍പ്പറ്റ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ ഡോ. വിഷ്ണു പ്രായോഗിക പരിശീലനം നല്‍കി. അധ്യാപകരും 50ഓളം എന്‍എസ്എസ് വോളന്റിയര്‍മാരും പങ്കെടുത്തു.
എന്‍എസ്എസ് വോളന്റിയർമാര്‍ക്ക് ഇഎല്‍എസ് പരിശീലനം നല്‍കി
