അവശ്യസർവ്വീസ് ജീവനക്കാർക്ക് ‘ പോസ്റ്റൽ വോട്ടിംഗ് സൗകര്യം
മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു
2026- ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ അവശ്യസർവ്വീസ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി ഇന്ന് (മാർച്ച് 31)മുതൽ ഏപ്രിൽ ആറ് വരെ രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ സൗകര്യമുണ്ടാകും. കൽപ്പറ്റയിൽ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലും മാനന്തവാടിയിൽ സബ് കലക്ടറുടെ ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്.
അവശ്യസർവ്വീസ് ജീവനക്കാർക്ക് ‘ പോസ്റ്റൽ വോട്ടിംഗ് സൗകര്യം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി (എസ്.ടി) നിയോജക മണ്ഡലത്തിലെ അവശ്യസർവ്വീസ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്കായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഇന്ന് (മാർച്ച് 31) മുതൽ ആരംഭിക്കും. ഏപ്രിൽ ആറ് വരെ സൗകര്യമുണ്ടാകും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് വരെ സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
