വെണ്ണിയോട്: ടി സിദ്ധിഖ് എം എല്‍ എ യുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. ഇന്ദിരാ ഗ്യാരന്റി ഒരു ജനതയുടെ ജീവിത രക്ഷക്ക് ഉപയുക്തമാകുമെന്ന് സംഗമം ചുണ്ടിക്കാട്ടി. ചെയര്മാന് വൈപ്പടി അബ്ദുള്ള അധ്യക്ഷം വഹിച്ചു. യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. കടവന്‍ ഹംസ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍, സി സി തങ്കച്ചന് ,പി സി അബ്ദുള്ള, പി പി റെനീഷ്, രജിത സി സി,മൈമുനറസാഖ്, കെ എഫിലോമിന ടീച്ചര്‍, ഇ.ആര് പുഷ്പ, റംല അസീസ്സ് , ജെനിമോള് എം ജി, വി ആര് ബാലന്, ജസ്റ്റിന് സിറിയക്ക്, ആശ ആന്റണി,ബിന്ദു ഒ ജെ, പി എല്‍ ജോസ്, സി കെ ഇബ്രായി, എം.സി മോയിന്‍ എന്നിവര്‍ സംസാരിച്ചു.
