മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നിന്ന് പുരസ്കാരങ്ങൾ നേടിയ ഗ്രന്ഥാലയം പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന പ്രിസൺമീറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കാമ്പട്ടി , താലൂക്കിലേ മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട ഷിനോജ് വി പി, പ്രകൃതി കൃഷിയിലെ നാടൻ വിത്തിനങ്ങളുടെ സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയതിന് പ്രധാനമന്ത്രിയിൽ നിന്ന് ദേശീയതലത്തിൽ അംഗീകാരം നേടിയ ലെനീഷ് പി എന്നിവരെയാണ് ഗ്രന്ഥാലയം ആദരിച്ചത്.ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വിഷ്ണു കെ സ്വാഗതം ആശംസിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് നീതു വിൻസെന്റ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൂടാതെ റിപ്പബ്ലിക് സദസ്സ് ചിത്രരചന മത്സരത്തിൽ വിജയികളായ എല്ലാവർക്കും ക്യാഷ് പ്രൈസ് നൽകി ഗ്രന്ഥാലയം വിജയികളെ അനുമോദിക്കുകയും ചെയ്തു.ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരിക്കപ്പെട്ടവരുടെ കുടുംബങ്ങൾ കൂടി പങ്കെടുത്തായിരുന്നു. പ്രസ്തുത പരിപാടി.ലൈബ്രറി വൈസ് പ്രസിഡൻറ് എ അയ്യൂബ്, പ്രസാദ് വി കെ , സിദ്ധാർത്ഥ് എം എം അസിസ്റ്റൻറ് ലൈബ്രേറിയൻ സുധിഷ് കുമാർ കെ.ടി,തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി
ആദരണീയം 2k26; വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ ഗ്രന്ഥാലയം പ്രവർത്തകരെ ആദരിച്ചു.
