302 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വെള്ളിയാഴ്ച 302 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതുഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 160 പോസ്റ്ററുകള്‍, 13 ബാനറുകള്‍, 17 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 110 പോസ്റ്ററുകള്‍, ഒരു ബാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 2893 പോസ്റ്ററുകള്‍, 293 ബാനറുകള്‍, 209 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 366 പോസ്റ്ററുകള്‍, 14 ബാനറുകള്‍, 26 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *