എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും: വിജൂ കൃഷ്ണന്‍

പുല്‍പ്പള്ളി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍. ടൗണില്‍ ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി.ജെ. ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, രുക്മിണി സുബ്രഹ്മണ്യന്‍, എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി കെ.എ. സ്‌കറിയ, ബെന്നി കുറുമ്പാലക്കാട്ട്, സി.പി. വിന്‍സന്റ്, എന്‍.യു. വിത്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ റോഡ് ഷോയില്‍ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *