കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ വാഹന ജാഥ ആവേശകരമായി സമാപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വലിയ ജനപിന്തുണ, എൽഡിഎഫും യുഡിഎഫും ഉൾപ്പെടുന്ന പരമ്പരാഗത മുന്നണികളിൽ വ്യക്തമായ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ജനങ്ങളെ അവഗണിച്ച് വർഷങ്ങളായി അധികാരം പങ്കിട്ട ഇരു മുന്നണികൾക്കും ശക്തമായ മുന്നറിയിപ്പായാണ് ഈ ജാഥ മാറിയതെന്ന് നേതാക്കൾ വ്യക്തമാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എസ്ഡിപിഐ ഉയർത്തിയ ബദൽ രാഷ്ട്രീയ മുദ്രാവാക്യം, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്.
കവലകളിലും വീടുകളിലും തോറും എത്തിച്ചേരുകയും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത ജാഥ, പരമ്പരാഗത രാഷ്ട്രീയ കാപട്യങ്ങളെ തുറന്നുകാട്ടി. യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള വിവിധ സമൂഹവിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ബദൽ രാഷ്ട്രീയത്തിന്റെ ശക്തി പ്രകടമാക്കി.
പിണങ്ങോട് നടന്ന സമാപന യോഗം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ മാറ്റം അനിവാര്യമാണെന്നും, ജനങ്ങൾ ഇത്തവണ ബദൽ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
