നിശബ്ദ പ്രചരണദിവസവും, നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്.

കല്‍പ്പറ്റ: നിശബ്ദപ്രചരണദിവസവും പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ്. രാവിലെ ഏഴ് മണിയോടെ വാര്യാട് എസ്‌റ്റേറ്റില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ബുധനാഴ്ചത്തെ പ്രചരണം. നിശബ്ദപ്രചരണദിനം നിരവധി സ്ഥലങ്ങളില്‍ സിദ്ദിഖെത്തി. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയ സ്ഥാനാര്‍ഥി ആശുപത്രി അധികൃതരോടും, ജീവനക്കാരോടും നഴ്‌സുമാരോടും ഡോക്ടര്‍മാരോയും, ആശുപത്രിയിലെത്തിയവരോടുമെല്ലാം വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം കല്‍പ്പറ്റ രാമവിലാസം ഹോട്ടലിലാണ് സ്ഥാനാര്‍ഥി എത്തിയത്. തുടര്‍ന്ന് കാക്കവയല്‍ ഇന്‍ഡസ് മോട്ടോര്‍സ്, ഇറാംമോട്ടോര്‍സ്, ഹോണ്ട, ടൊയോറ്റ ഷോറൂമുകള്‍, മുട്ടില്‍ കെ വി ആര്‍ മാരുതി ഷോറൂം എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥിയെത്തി. ജീവനക്കാരോടും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരോടുമെല്ലാം പിന്തുണ തേടി. ഇതിന് ശേഷം ചേലോട് കോണ്‍വെന്റ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, കല്‍പ്പറ്റയിലെ അഭിഭാഷകര്‍, എരുമക്കൊല്ലി ക്ഷേത്രം എന്നിവിടങ്ങളിലും, നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, സിന്ദൂര്‍ ടെക്‌സ്റ്റൈല്‍സ് എന്നിവിടങ്ങളിലെത്തി എല്ലാവരോടും വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം ചുണ്ടേല്‍ ടൗണിലെത്തിയ സിദ്ദിഖ് വ്യാപാരസ്ഥാപനങ്ങളിലും, വഴിയാത്രക്കാരോടും, വാഹനങ്ങളില്‍ കടന്നുപോയവരോടുമെല്ലാം പിന്തുണ അഭ്യര്‍ഥിച്ച ശേഷമാണ് പ്രചരണം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *