കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികപിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി
ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി
