ഓർമ്മച്ചെപ്പ് പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

പനമരം: ഗവ.ഹൈസ്കൂൾ 1974-75 ബാച്ച് എസ്. എസ്.എൽ. സി വിദ്യാർത്ഥികളുടെ ഒത്തുചേരൽ പനമരം ഹൈസ്കൂൾ അങ്കണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പ്രോജക്റ്റ് മാനേജർ സനൽ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ ഡോ.ലക്ഷ്മണൻ മാസ്റ്ററെ യോഗം ആദരിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ടി.സുബൈർ ആശംസ അർപ്പിച്ചു.ജനറൽ കൺവീനർ കെ.കെ.മോഹൻദാസ്, ചെയർമാൻ തെക്കേടത്ത് മുഹമ്മദ്‌ , കെ.വി.രാമൻ എന്നിവർ സംസാരിച്ചു.യോഗാനന്തരം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *