സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗം സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

ബാബു ഷജിൽ കുമാൻ അദ്ധ്യക്ഷനായിരുന്നു. ടി.കെ പുഷ്പൻ, സി.പി മുഹമ്മദാലി, കെ.ജി ജോയി, അബ്ദുൾ ആസിഫ്, എം.റജീഷ്, എൻ.ജെ ഷജിത്, ടി.കെ രവീന്ദ്രൻ., അബ്ദുൾ സലിം, ബിജു പാറു, കെ.ജെ റോയി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *