വളർത്തു നായയെ പുലി ആക്രമിച്ചു

വേടംകോട്ട് പുലിയുടെ സാന്നിധ്യം. വളർത്ത് നായയെ ആക്രമിച്ചു. പുൽപള്ളി ടൗണിനടുത്തെ ആർച്ചറി അക്കാദമിക്ക് സമീപം താമസിക്കുന്ന വേടംകോട്ട് ലക്ഷ്മിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെയാണ് ആക്രമിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വീട്ടിന് പുറത്തെ ശബ്ദം കേട്ടാണ് വീട്ടുകാർ വിവരം അറിയുന്നത്. ജനൽ തുറന്ന് നോക്കിയപ്പോൾ പുലിയെ കണ്ടു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശവാസികൾ ഭീതിയിലാണ്. ജനവാസ മേഖല കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *