സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു.

കൽപറ്റ:ജില്ലാ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതി, പഠനാ ലിഖ്നാ അഭിയാൻ, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം തുടങ്ങിയ പദ്ധതികളിലൂടെ ജില്ലയിലെ സാക്ഷരത നിരക്ക് 94 ശതമാനത്തിൽ എത്തിക്കഴിഞ്ഞു.

സാക്ഷരതാ പദ്ധതികൾക്ക് പുറമെ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പരിപാടികളും വിജയകരമായി നടന്നുവരികയാണ്.സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ അധ്യക്ഷനായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലാ അസിസ്റ്റൻറ് ഡയറക്ടർ ജോമോൻ ജോർജ്, സാക്ഷരതാ മിഷൻ അസിസ്റ്റൻറ് കോ ഓർഡിനേറ്റർ എം.കെ സ്വയാ, അക്ഷരോന്നതി കോ ഓർഡിനേറ്റർ കെ. ആർ ശരത്, സാക്ഷരതാ മിഷൻ ഓഫിസ് സ്റ്റാഫ് പി.വി ജാഫർ, തുല്യതാ അധ്യാപകരായ ചന്ദ്രൻ കിനാത്തി, സുസിലി ചന്ദ്രൻ, പി. ഡി അനീഷ്, പ്രേരക്മാരായ കൊച്ചുറാണി മാത്യു, എ.പി മഞ്ജുഷ, പി.വി അനിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *