കാലിക്കറ്റ്‌ ഇന്റർസോൺ കലോത്സവത്തിലെ മിന്നും താരം: നിവേദ് ഷാജി.

പുൽപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ, “എ “ഗ്രേഡും , കേരളനടനത്തിൽ രണ്ടാം സ്ഥാനവും” എ “ഗ്രേഡും , നാടോടി നൃത്തത്തിൽ “എ ” ഗ്രേഡും നേടി കലോത്സവ വേദിയിലെ നിറ സാനിധ്യമായ് നിവേദ് ഷാജി.

 

പുൽപ്പള്ളി ചിലങ്ക നാട്ട്യ കലാക്ഷേത്രയിൽ നിന്നും കലാമണ്ഡലം : ഡോ : റെസിഷാജി ദാസിന്റെ കീഴിൽ നിവേദ് നൃത്തപഠനമാരംഭിചിച്ചിട്ട് 18 വർഷമായി.  കല്പറ്റ എൻ.എം.എസ് ഗവ :കോളേജിലെ എം കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് നിവേദ്.

പുൽപ്പള്ളി, മണൽവയൽ കൊമ്പനാൽ ഷാജി – ഷൈനി ദമ്പതികളുടെ മകനാണ് .

നിവേദ് ഇന്നും നൃത്ത പഠനം അഭ്യസി ക്കുന്നതോടൊപ്പം തന്നെ, ചിലങ്കയിലെ നൃത്ത വിദ്യാർത്ഥികൾക്ക് താളലയമായ ചുവടുകളിലൂടെ പരിശീലനം നൽകി ജൈത്ര യാത്ര തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *