മക്കിയാട് സ്വദേശിനിക്ക് എൻ.ബി.ഇ.എം.എസ് സ്വർണ്ണ മെഡൽ

കൽപ്പറ്റ: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്.) സ്വർണ മെഡലിന് അർഹയായി വയനാട്ടിൽ നിന്നൊരു ഡോക്ടർ. മക്കിയാട് സ്വദേശിനിയായ ഡോ.അഷ്മിത ഇബ്രാഹിമാണ് എൻ.ബി.ഇ.എം.എസിന്റെ ഡോ.ആർകോട് ഗജരാജ് മെഡലിന് അർഹത നേടിയത്.

 

റേഡിയോ ഡയഗ്നോസിസ് മേഖലയിലാണ് നേട്ടം. 2024 മെയ് സെഷനിലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മേയ് 23ന് എൻ.ബി.ഇ.എം.എസ്. ഡൽഹിയിൽ സംഘടിപ്പിക്കു ന്ന 23-ാമത് കോൺവൊക്കേ ഷൻ സെറിമണിയിൽ മെഡൽ കൈമാറും.

 

2016ൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. നേടിയ ഡോ.അഷ്‌മിത 2021ൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽനിന്ന് രണ്ടാം റാങ്കോടെ ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോ ഡയഗ്‌നോസിസും 2024ൽ കൊച്ചി ലൂർദ് ഹോസ്പ്‌പിറ്റലിൽനി ന്ന് ഡി.എൻ.ബി. റേഡിയോ ളജിയും പൂർത്തിയാക്കിയിട്ടുണ്ട്.

 

നിലവിൽ ഹൈദരാബാദിലെ യശോദ ഹൈടെക് സിറ്റി ഹോസ്‌പിറ്റലിലെ കൺസൽട്ടൻ്റ് റേഡിയോളജിസ്റ്റാണ്. മക്കിയാട് വാഴയിൽ ഇബ്രാഹിമിൻ്റെയും ആയിഷയുടെ യും മകളാണ്. ഭർത്താവ്: ഡോ.അനു അസർ (അപ്പോളോ ഹോസ്‌പിറ്റൽ, ഹൈദരാബാദ്).

 

Leave a Reply

Your email address will not be published. Required fields are marked *