വയനാട് ഗവ. മെഡിക്കൽ കോളേജിൽ ജോലിയിലുണ്ടായിരുന്ന സുരക്ഷജീവനക്കാരെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം എടയൂർകുന്നിൽ താമസിക്കുന്ന കണ്ണൂർ മേലേമുരിങ്ങോടി പെരുപുന്ന മിനിക്കൽ വീട്ടിൽ എൻ.കെ. അൽ അമീനെ(28)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന തങ്ങളെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തതായി സുരക്ഷ ജീവനക്കാരായ വി. ചന്ദ്രൻ, പി.വി. ഷിബു, പി.എം. അബ്ദുൾ സുനീർ എന്നിവർ പരാതി നൽകിയിരുന്നു. സുനീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം, ആശുപത്രി സംരക്ഷണനിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്
വയനാട് മെഡി. കോളേജ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച യുവാവ് അറസ്റ്റിൽ
