കൊച്ചി: തിരഞ്ഞെടുപ്പു ജോലിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരിൽ പോസ്റ്റൽ വോട്ട് ചെയ്യാത്തവർക്ക് ഇനി സൗകര്യം ഒരുക്കാനാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യുന്നതും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ പുനഃസ്ഥാപിക്കുന്നതും തിര ഞ്ഞെടുപ്പ് നടപടികളുടെ രഹസ്യാത്മകതയെയും പവിത്രത യെയും ബാധിക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഒരു വിഭാഗം ജീവനക്കാർ നൽകിയ ഹർജികളിലാ ണു വിശദീകരണം. മറുപടിക്കായി ഹർജിക്കാർ സമയം തേടിയ തിനെ തുടർന്ന് ജസ്റ്റിസ് എസ്. മനു കേസ് നാളത്തേക്കു മാറ്റി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന അർഹതപ്പെട്ടവർക്കെല്ലാം വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.
പോസ്റ്റൽ വോട്ടിനു വേണ്ടി യുള്ള അപേക്ഷകൾ കൃത്യമായി പരിഗണിച്ചു.
അപേക്ഷ നൽകാത്തവർക്കും അപൂർണമായ അപേക്ഷ നൽ കിയവർക്കും യഥാസമയം അപേക്ഷിക്കാത്തവർക്കുമാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാതി രുന്നത്. മറ്റുള്ളവർക്കുള്ള ബാലറ്റുകൾ ബന്ധപ്പെട്ട വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളി ലേക്ക് അയച്ചിരുന്നു.
ഏപ്രിൽ 8 വരെ പ്രവർത്തിച്ച ശേഷമാണു ഫെസിലിറ്റേഷൻ സെൻ്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. പോസ്‌റ്റൽ ബാലറ്റുകളെല്ലാം അതിനു ശേഷം മുദ്രവച്ചു ബന്ധപ്പെട്ട സ്ട്രോങ് റൂമിലേക്കു മാറ്റിയെന്നുമാണു വിശദീകരണം.
